ആസിം വെള്ളിമണ്ണക്കും സല്‍മാന്‍ ചെര്‍പ്പുളശ്ശേരിക്കും വ്‌ലോഗര്‍ മൊയ്നു വിനും സ്‌നേഹതീരം സ്വീകരണം
അമാനുല്ല വടക്കാങ്ങര
ദോഹ. ആസിം വെള്ളിമണ്ണക്കും സല്‍മാന്‍ ചെര്‍പ്പുളശ്ശേരിക്കും വ്‌ലോഗര്‍ മൊയ്നു വിനും സ്‌നേഹതീരം സ്വീകരണം നല്‍കി. നിശ്ചയദാര്‍ഡ്യം കൊണ്ടും, മനക്കരുത്ത് കൊണ്ടും ഒട്ടേറെ നേട്ടങ്ങള്‍ കരസ്ഥമാക്കിയ ആസിം വെള്ളിമണ്ണ,
തന്നെ പോലെയുള്ള മറ്റുള്ള കുട്ടികളെ പോലെ വീട്ടില്‍ ഒതുങ്ങിക്കൂടാതെ സമൂഹത്തിലേക്കിറങ്ങിച്ചെന്ന സല്‍മാന്‍
ചെര്‍പ്പുളശ്ശേരി, സമൂഹത്തില്‍ അറിയപ്പെടാത്ത പലരെയും തന്റെതായ ശൈലിയിലൂടെ സമൂഹത്തിനു പരിചയപ്പെടുത്തിയ വ്‌ലോഗര്‍ മൊയ്നു എന്നിവരുടെ പ്രവര്‍ത്തനങ്ങളെ സ്‌നേഹതീരം കൂട്ടായ്മ അഭിനന്ദിച്ചു.
മുഹമ്മദ് ബിന്‍ സുനീറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ തുടക്കം കുറിച്ച പരിപാടിയില്‍ സ്‌നേഹതീരം പ്രസിഡണ്ട് മുസ്തഫ എം വി അധ്യക്ഷത വഹിച്ചു. ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് അലി കളത്തിങ്കല്‍, സെക്രട്ടറി കെ ജി റഷീദ്, വനിതാ വിങ് പ്രസിഡന്റ് സുമി ഷിയാസ്, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മുഹമ്മദ് ആസിമിന് വണ്‍ ടൂ വണ്‍ ചെയര്‍മാന്‍ മന്‍സൂര്‍ അലി, സല്‍മാന് ഒരുമ എടക്കുളം പ്രസിഡന്റ് ഷക്കീര്‍ ഷഹാനിയ, വ്‌ലോഗര്‍ മൊയ്നുവിന് ഖത്തര്‍ കൊയിലാണ്ടി മുസ് ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ രക്ഷാധികാരി കെ.കെ.വി മുഹമമ്മദാലി എന്നിവര്‍ മെമന്റോകളും, ബഷീര്‍ മുറിച്ചാണ്ടി, സുമി ഷിയാസ്, റെസീന സെലീം എന്നിവര്‍ സ്‌നേഹതീരത്തിന്റെ ഉപഹാരങ്ങളും സമ്മാനിച്ചു.
സ്‌നേഹതീരം വനിതാ വിംഗ് പ്രസിഡന്റ് സുമിയുടെയും ഷിയാസിന്റെയും മൂത്ത മകള്‍ ഫാത്തിമ സമ മനോഹരമായി വരച്ച അസീമിന്റെയും, സല്‍മാന്റെയും ചിത്രങ്ങള്‍ സദസ്സില്‍ വെച്ച് അവര്‍ക്ക് സമ്മാനിച്ചു. വളരെ സന്തോഷത്തോടെയാണ് രണ്ടുപേരും അവരുടെ ചിത്രങ്ങള്‍ ഏറ്റു വാങ്ങിയത്.
ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സെലീം ബി.ടി.കെ സ്വാഗതവും ട്രഷറര്‍ ഷമീം മുഹമ്മദ് നന്ദിയും പറഞ്ഞു.