Archived Articles
ഇന്‍ഡസ്ട്രിയല്‍ ഏരിയ ഫാന്‍ സോണിലെ അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ ക്യാമ്പ് പ്രമുഖര്‍ സന്ദര്‍ശിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്‍ഡസ്ട്രിയല്‍ ഏരിയ ഫാന്‍ സോണിലെ അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ ക്യാമ്പ് പ്രമുഖര്‍ സന്ദര്‍ശിച്ചു. കമ്മ്യൂണിറ്റി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പുറമേ ഖത്തര്‍ തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സാമിഹ് അല്‍ മിര്രി, ഡഡറക്ടര് ജനറല്‍ ഓഫ് ഇന്റര്‍നാഷണല്‍ ലാബര്‍ ഓര്ഗനൈസേഷന് ഗില്‍ബര്‍ട്ട് ഹോംഗ്ബോ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ച പ്രമുഖരില്‍പ്പെടും.
ഖത്തറിലെ തൊഴിലാളികള്‍ക്കായി പ്രത്യേകം മെഡിക്കല്‍ ക്യാമ്പൊരുക്കിയ സംഘാടകരെ അനുമോദിച്ചാണ് മന്ത്രിയും ഐ.എല്‍. ഒ. ഡയറക്ടറും സന്ദര്‍ശനം അവിസ്മരണീയമാക്കിയത്.
ഫാന്‍ സോണില്‍ ആയിരത്തിലധികം തൊഴിലാളികളെ മെഡിക്കല്‍ സ്ക്രീനിംഗ് നടത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന് കരിഞ്ചോല പറഞ്ഞു.