Archived ArticlesUncategorized
ഫിഫ 2022 വളണ്ടിയര്‍മാര്‍ക്ക് നാഷണല്‍ ഡേ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ക്ഷണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ വിജയകരമായ നടത്തിപ്പിന് സേവനമനുഷ്ടിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് നാഷണല്‍ ഡേ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ക്ഷണം.
ഖത്തറില്‍ ചരിത്രവിജയംകുറിച്ച ലോകകപ്പ് സംഘാടനത്തിന്റെ ഭാഗമായ വളണ്ടിയര്‍മാരെ ഖത്തര്‍ ദേശീയദിനം ആഘോഷിക്കുവാനും നാഷണല്‍ ഡേ മാര്‍ച്ചില്‍ പങ്കെടുക്കാനും ക്ഷണിച്ചുകൊണ്ട് സംഘാടകര്‍ ഇമെയില്‍ അയച്ചു. ഡിസംബര്‍ 7 ന് രാവിലെ 8 മണി മുതല്‍ റിഹേര്‍സലും ഡിസംബര്‍ 16 ന് ഡ്രസ്സ് റിഹേര്‍സലുമുണ്ടാകും. ഡിസംബര്‍ 18 ന് 7 മണി മുതല്‍ 10 മണിവരെയാണ് നാഷണല്‍ ഡേ മാര്‍ച്ച് .
കഴിഞ്ഞ വര്‍ഷം കോവിഡ് മുന്നണിപോരാളികള്‍ക്ക് നല്‍കിയ പോലെ പ്രത്യേകമായ ആദരവാണ് നാഷണല്‍ ഡേ മാര്‍ച്ചില്‍ പങ്കെടുക്കാനുള്ള ക്ഷണം