
Archived Articles
മെഹ്‌റൂഫിന് സ്വീകരണം നല്‍കി
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകകപ്പു ഫുട്ബാള്‍ മത്സരം കാണാനെത്തിയ പാതിരിപ്പറ്റ മസ്ജിദുനൂര്‍ കമ്മിറ്റി ട്രഷറര്‍ എന്‍.കെ.മെഹ്‌റൂഫിന് മസ്ജിദുനൂര്‍ ഖത്തര്‍ കമ്മിറ്റി സ്വീകരണം നല്‍കി.
യോഗം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഹമ്മദ് പാതിരിപ്പറ്റ ഉല്‍ഘാടനം ചെയ്തു. കെ.പി.റഫീഖ് സ്വാഗതം പറഞ്ഞു.
ഡോ. അസീസ് പാലോല്‍, സുബൈര്‍ പുതിയൊട്ടില്‍, റസീം പി.എം, അജ്മല്‍ പി, എം.ആശിക് സി.ടി, മുര്‍സല്‍ പുതിയോട്ടില്‍, അഷ്‌റഫ് പുതിയോട്ടില്‍,ആശിക്ക് മേനാരത്ത്, മുര്‍ഷിദ് പി.കെ, അസ്ലം. എം പ്രസംഗിച്ചു.
അഹമദ് പാതിരിപ്പറ്റ ഷാള്‍ അണിയിച്ചു.