ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫൈനല്‍സിന്റെ ഔദ്യോഗിക മാച്ച് ബോള്‍ ‘അല്‍ ഹില്‍മ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഫൈനല്‍സിന്റെ ഔദ്യോഗിക മാച്ച് ബോള്‍ ‘അല്‍ ഹില്‍മ് ആയിരിക്കുമെന്ന് ഫിഫ അറിയിച്ചു. ടൂര്‍ണമെന്റിലുടനീളം ഇതുവരെ ഉപയോഗിച്ചിരുന്ന അല്‍ റിഹ്ലയില്‍ നിന്നും നിരവധി സവിശേഷതകളുള്ളതാണ് ഈ പന്ത്.
അല്‍ ഹില്‍മായിരിക്കും സെമി ഫൈനലിന്റെയും ഫൈനലിന്റെയും ഔദ്യോഗിക പന്തെന്ന് ഇന്നാണ് ഫിഫ അറിയിച്ചത്.
അല്‍ ഹില്‍മ് എന്നാല്‍ അറബിയില്‍ ‘ദി ഡ്രീം’ എന്നാണ് അര്‍ഥം. അല്‍ രിഹ് ല പോലൈ അല്‍ ഹില്‍മും ‘കണക്റ്റഡ് ബോള്‍’ സാങ്കേതികവിദ്യ അവതരിപ്പിക്കും. ഇത് സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് തീരുമാനങ്ങള്‍ വേഗത്തിലും കൃത്യമായും എടുക്കുന്നതില്‍ വന്‍ വിജയം തെളിയിച്ചിട്ടുണ്ട്.
ഫിഫ 2022 ലോകകപ്പ് സെമിഫൈനലിനും ഫൈനലിനുമുള്ള ഒഫീഷ്യല്‍ മാച്ച് ബോളായി അഡിഡാസ് ഇന്നാണ് അല്‍ ഹില്‍മിനെ അവതരിപ്പിച്ചത്.
ബോള്‍ ഡിസൈനിലെ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍ ഉപയോഗിച്ചാണ് അല്‍ ഹില്‍മ് സംവിധാനിച്ചിരിക്കുന്നത്. അല്‍ റിഹ്ലയില്‍ വിജയകരമായി പരീക്ഷിച്ച അഡിഡാസ് ‘കണക്റ്റഡ് ബോള്‍’ സാങ്കേതികവിദ്യയും സംയോജിപ്പിച്ചിരിക്കുന്നു. ഫിഫ 2022 ലോകകപ്പില്‍ വേഗത്തിലും കൃത്യമായും തീരുമാനങ്ങളെടുക്കാന്‍ മാച്ച് ഒഫീഷ്യലുകളെ സഹായിക്കുന്നതില്‍ ഈ സാങ്കേതിക വിദ്യയുടെ പങ്ക് വിലമതിക്കാനാവാത്തതാണ്.പ്ലെയര്‍ പൊസിഷന്‍ ഡാറ്റയുമായി സംയോജിപ്പിച്ച് പന്തിനുള്ളിലെ സെന്ഡസറുകളും ആര്‍ട്ടിഷല്‍ ഇന്റലിജന്‍സും പ്രയോജനപ്പെടുത്തി കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ സഹായകമാകുന്ന സാങ്കേതിക തികവോടെയാണ് പന്ത് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ജലത്തെ അടിസ്ഥാനമാക്കിയുള്ള മഷികളും പശകളും മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ച പന്തായ അല്‍ ഹില്‍മ് പരിസ്ഥിതിയെയും പരിഗണിക്കുന്നതാണ് .
അതേസമയം മേഖലയിലെ തിളങ്ങുന്ന മരുഭൂമികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഫിഫ ലോകകപ്പ് ട്രോഫിയുടെ നിറം,ഖത്തര്‍ പതാകയുടെ പാറ്റേണ്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സൂക്ഷ്മമായ ത്രികോണ പാറ്റേണ്‍ ഉള്‍ക്കൊള്ളുന്ന ടെക്‌സ്ചര്‍ഡ് ഗോള്‍ഡ് ബേസ് കളറിലാണ് പന്തിന്റെ ഡിസൈന്‍ സജ്ജീകരിച്ചിരിക്കുന്നത്. .
‘ലോകത്തെ ഒരുമിച്ച് കൊണ്ടുവരാനുള്ള കായികത്തിന്റെയും ഫുട്‌ബോളിന്റെയും ശക്തയുടെ കെടാവിളക്കാണ് അല്‍ ഹില്‍മ് പ്രതിനിധീകരിക്കുന്നത്.