
പേള്‍ ഖത്തറിലേക്ക് സന്ദര്‍ശക പ്രവാഹം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ആദ്യത്തെ കൃത്രിമ ദ്വീപായ പേള്‍ ഖത്തറിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുന്നു. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ തുടക്കം മുതല്‍ പേള്‍ ഐലന്‍ഡിലെ ഇവന്റുകളുടെയും സന്ദര്‍ശക ആകര്‍ഷണങ്ങളുടെയും ആവേശകരമായ ലൈനപ്പ് വിനോദസഞ്ചാരികള്‍, ആരാധകര്‍, പ്രാദേശിക സന്ദര്‍ശകര്‍ എന്നിവര്‍ക്കിടയില്‍ മികച്ച വിജയം കൈവരിച്ചതായി പേള്‍ ഖത്തറിന്റെ ഡവലപ്പര്‍മാരായ യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി അറിയിച്ചു.