Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലോകത്തെ പ്രഥമ ഫിഫ സ്റ്റോര്‍ തുറന്ന് ഖത്തര്‍ ഡ്യൂട്ടി ഫ്രീ

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകത്തെ പ്രഥമ ഫിഫ സ്റ്റോര്‍ തുറന്ന് ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക റീട്ടെയില്‍ പങ്കാളിയായ ഖത്തര്‍ ഡ്യൂട്ടി ഫ്രീ . ഫിഫയുടെ ഔദ്യോഗിക ചരക്കുകളുടെയും ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട സുവനീറുകളുടെയും ആകര്‍ഷകമായ ശേഖരങ്ങളാണ് ഫിഫ സ്റ്റോറിലുള്ളത്.

ഫിഫ ബ്രാന്‍ഡ്, സുവനീറുകള്‍, ലോകകപ്പ് ടൂര്‍ണമെന്റിന്റെ ഉല്‍പന്നങ്ങള്‍, എംബ്ലങ്ങള്‍, ഫിഗറുകള്‍, മെഡലുകള്‍, ബാഡ്ജുകള്‍, വസ്ത്രങ്ങള്‍, ബാഗുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഫിഫ ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ലോകത്തെ ഇത്തരത്തിലുള്ള ആദ്യ സ്റ്റോറാണിത്.


ഖത്തറിലെ എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളിലും ഫിഫ ഫാന്‍ ഫെസ്റ്റിവലിലെ മെഗാ സ്റ്റോറും ഉള്‍പ്പെടെ എല്ലാ ഔദ്യോഗിക ഫിഫ സ്റ്റോറുകളും ഖത്തര്‍ ഡ്യൂട്ടി ഫ്രീ നടത്തുന്നു.

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന ഖ്യാതി നേടിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിലകക്കുറിയായി ഫിഫ സ്റ്റോര്‍ മാറുമ്പോള്‍ ഖത്തര്‍ 2022 വിന്റെ ഉജ്വലമായ ഓര്‍മകളും അനശ്വരമാകും.

ഫുട്‌ബോള്‍ ടീ-ഷര്‍ട്ടുകള്‍, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍, ആക്‌സസറികള്‍, കൂടാതെ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 വിന്റെ ഔദ്യോഗിക മാച്ച് ബോളായ അല്‍ രിഹ് ല , സുവനീറുകള്‍, ഈ ടൂര്‍ണമെന്റിനുള്ള എക്സ്‌ക്ലൂസീവ് ശേഖരങ്ങള്‍ എന്നിവയുള്‍പ്പെടെ ഒരു കൂട്ടം എക്സ്‌ക്ലൂസീവ് ഫിഫ ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ ഡ്യൂട്ടി ഫ്രീയിലെ ഫിഫ സ്റ്റോറില്‍ ഉണ്ട്. ഫിഫ 2022 സെമി ഫൈനലുകളിലും ഫൈനലിലും കളിക്കുന്ന ഔദ്യോഗിക മാച്ച് ബോളായ അല്‍ ഹില്‍മ് , തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ ഔദ്യോഗിക ടീം ജേഴ്‌സികളുടെയും ആക്‌സസറികളുടെയും പ്രീമിയം സെലക്ഷനും സ്റ്റോറിലുണ്ട്.

Related Articles

Back to top button