
സ്റ്റേഡിയങ്ങളില്‍ ആല്‍ക്കഹോള്‍ നിരോധിച്ചത് ശല്യമില്ലാതെ കളിയാസ്വദിക്കാന്‍ സഹായകമായതായി വനിതാ ആരാധകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ ആല്‍ക്കഹോള്‍ നിരോധിച്ചത് ശല്യമില്ലാതെ കളിയാസ്വദിക്കാന്‍ സഹായകമായതായി വനിതാ ആരാധകര്‍ . ഖത്തറിലേക്ക് വന്നത് കളി കാണാനാണെന്നും ആല്‍ക്കഹോള്‍ നിരോധിച്ചത് കൊണ്ട് യാതൊരു ശല്യവുമില്ലാതെ കളിയാസ്വദിക്കാനായെന്നും വിവിധ രാജ്യങ്ങളില്‍ നിന്നായി കളികാണാനെത്തിയ വനിതാ ആരാധകര്‍ പറഞ്ഞു.
അറബ് സംസ്‌കാരത്തെ ബഹുമാനിക്കുന്നുവെന്നും ഖത്തറില്‍ തങ്ങള്‍ക്ക് സ്‌നേഹവും ബഹുമാനവുമാണ് ലഭിച്ചതെന്നും ആരാധകര്‍ പറഞ്ഞു. സ്റ്റേഡിയങ്ങളിലെ സ്റ്റാന്‍ഡിനുള്ളില്‍ യാതൊരുവിധ ശല്യവുമുണ്ടായില്ല. വളരെ സുരക്ഷിതവും സമാധാനപരവുമായിരുന്നു ഖത്തര്‍ ലോകകപ്പെന്ന് അവര്‍ സ്ഥിരീകരിച്ചു.