Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇഫ്താര്‍ സംഗമം അവിസ്മരണീയമാക്കി തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി

ദോഹ. ഇഫ്താര്‍ സംഗമം അവിസ്മരണീയമാക്കി തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി . അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയില്‍ സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള
രണ്ടായിരത്തോളം ആളുകളാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്.
വേദി മുഖ്യ രക്ഷാധികാരി ജെ കെ മേനോന്‍ ഉത്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിന് വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.

പ്രമുഖ പ്രഭാഷകന്‍ മുഹമ്മദലി ഖാസിമി റമദാന്‍ സന്ദേശം നല്‍കി. ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ , ഐ.എസ്.സി പ്രസിഡന്റ് ഇ.പി.അബ്ദുല്‍ റഹിമാന്‍, വേദി അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ വി എസ് നാരായണന്‍, കെ എസ് ഹമീദ്, അല്‍ മുഫ്ത മാനേജിങ് ഡയറക്ടര്‍ എ.കെ.ഉസ്മാന്‍, വേദി മുന്‍ പ്രസിഡന്റുമാരായ വി കെ സലിം, പി മുഹ്സിന്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരായ അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, അഡ്വ. ജാഫര്‍ ഖാന്‍ എന്നിവരും , മാധ്യമ പ്രവര്‍ത്തകരും വേദിയില്‍ സന്നിതരായിരുന്നു.

കോര്‍ഡിനേറ്റര്‍മാരായ സുഭാഷ്, ഷൗക്കത്ത്, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, വേദി വനിതാ കൂട്ടായ്മ പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വേദി ഫസ്‌ററ് വൈസ് പ്രസിഡന്റും ഇഫ്താര്‍ സംഗമം കോര്‍ഡിനേറ്ററുമായ ശശീധരന്‍ പ്ലാഴി യോഗത്തിന് സ്വാഗതവും , വേദി ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button