ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തി . വികസിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര, അന്തര്‍ദേശീയ മാക്രോ ഇക്കണോമിക് സംഭവവികാസങ്ങള്‍ കണക്കിലെടുത്താണ് പലിശ നിരക്ക് ഉയര്‍ത്തുന്നതെന്നും തീരുമാനം ഇന്ന് (ഡിസംബര്‍ 15 വ്യാഴാഴ്ച ) മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
പുതിയ തീരുമാനപ്രകാരം ഡെപ്പോസിറ്റ് നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.00% വും ലെന്‍ഡിംഗ് നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.50% ആകും. ക്യുസിബി റീപര്‍ച്ചേസ് നിരക്ക് (ക്യുസിബി റിപ്പോ നിരക്ക്) 50 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.25% ആക്കാനും തീരുമാനിച്ചിട്ടുണ്ട്.