ഖത്തര്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിനുള്ള തയ്യാറെടുപ്പിനായി പരിശീലനം പുനരാരംഭിച്ച് അര്‍ജന്റീന
അമാനുല്ല വടക്കാങ്ങര
ദോഹ. ഡിസംബര്‍ 18 ഞായറാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെതിരെ 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ ഫൈനല്‍ മത്സരത്തിനുള്ള തയ്യാറെടുപ്പിനായി അര്‍ജന്റീന ഖത്തര്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന് പരിശീലനം പുനരാരംഭിച്ചു.
ക്രൊയേഷ്യയെ 3-0 ന് തോല്‍പ്പിച്ച സെമി ഫൈനല്‍ മത്സരത്തിന് ശേഷം എല്ലാ കളിക്കാര്‍ക്കും നല്‍കിയ വിശ്രമദിനത്തെ തുടര്‍ന്നുള്ള പരിശീലനത്തിന് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി മേല്‍നോട്ടം വഹിച്ചു.
കളിക്കാരെ രണ്ട് ഗ്രൂപ്പുകളായി വിഭജിക്കുന്നതിന് മുമ്പ് സ്‌കലോനി തുടക്കത്തില്‍ ശാരീരിക പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ഡി പോള്‍, ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്, നഹുവല്‍ മൊലിന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടാമെന്‍ഡി എന്നിവരാണ് പരിശീലന സെഷനുകളില്‍ പങ്കെടുത്തത്.
നാളെ ഖത്തര്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയങ്ങളില്‍ ടീം പരിശീലനം തുടരും.