Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ലോകകപ്പ് കാണാന്‍ എത്തിയവര്‍ക്ക് സ്വീകരണം

അമാനുല്ല വടക്കാങ്ങര

ദോഹ:വില്യാപ്പള്ളി മലാറക്കല്‍ മഹല്ലില്‍ നിന്നും ലോകകപ്പ് കാണാന്‍ എത്തിയവര്‍ക്ക് അരോമ ഹോട്ടലില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി നാട്ടുകാരുടെ ഒത്തുകൂടലിന്റെയും ഊഷ്മളത നിറഞ്ഞ സാഹോദര്യത്തിന്റെയും സ്‌നേഹ സംഗമമായി. പരിപാടി പാണക്കാട് സയ്യിദ് ബഷീറലി തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.മഹല്ല് ട്രഷറര്‍ പിള്ളേരി കുഞ്ഞബ്ദുള്ള ,ആനിയുള്ളതില്‍ കുഞ്ഞബ്ദുള്ള, തുണ്ടിയില്‍ കുഞ്ഞബ്ദുള്ള,ആനിയുള്ളതില്‍ മുഹമ്മദ്, ചാപ്പോക്കില്‍ ഫവാസ്, നൗഫല്‍ മുള്ളങ്കൂല്‍ എന്നിവര്‍ക്കാണ് ഖത്തറിലെ മഹല്ല് കമ്മറ്റി സ്വീകരണം ഒരുക്കിയത്.
കെ.എം.സി.സി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി അതീഖ് റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി .ഫൈസല്‍ അരോമ, സത്താര്‍ തുണ്ടിയില്‍, ഡോ. നൗഷാദ്, വിഎംജെ ട്രഷറര്‍ പികെകെ അബ്ദുല്ല, ഹാരിസ് തയ്യില്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ആക്ടിംഗ് പ്രസിഡന്റ് നാസര്‍ നീലിമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ പരിപാടിയില്‍ പി.വി.എ നാസര്‍ സ്വാഗതവും ഷമീം മുംതസ നന്ദിയും പറഞ്ഞു.

Related Articles

Back to top button