
ലോകകപ്പ് ഫൈനല്‍ വേദിയിലേക്ക് ട്രോഫിയുമായി ദീപിക പദുക്കോണും ഐക്കര്‍ കാസിലസും
അമാനുല്ല വടക്കാങ്ങര
ദോഹ. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഫൈനല്‍ മത്സരത്തിന് മുമ്പ് ഇന്ത്യയുടെ ബോളിവുഡ് താരം ദീപിക പദുക്കോണും സ്പെയിനിന്റെ ഫുട്ബോള്‍ ഇതിഹാസം ഐക്കര്‍ കാസിലസും ലോകകപ്പ് ഫൈനല്‍ വേദിയിലേക്ക് ട്രോഫിയുമായെത്തിയത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി.
ഏറ്റവുമധികം ഇന്ത്യക്കാര്‍ ലോകകപ്പിനെത്തിയ ഫിഫ 2022 ലോകകപ്പ ഖത്തറില്‍ ട്രോഫി വേദിയിലേക്ക് ആനയിക്കുവാന്‍ ദീപിക പദുക്കോണിനെ തെരഞ്ഞെടുത്തത് ഇന്ത്യന്‍ സമൂഹത്തിനുള്ള അംഗീകാരമായി