Archived Articles
ഡോ. ബോബി ചെമ്മണ്ണൂരിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഡോ. ബോബി ചെമ്മണ്ണൂരിന് സമ്മാനിച്ചു. ദോഹയിലെ ഒയാസീസ് എഞ്ചിനീറിങ്ങ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ് ആണ് ഡയറക്ടറി സമ്മാനിച്ചത്.
ഒയാസീസ് എഞ്ചിനീറിങ്ങ് മാനേജിംഗ് ഡയറക്ടര്‍ കുട്ടി മുഹമ്മദ്, ദിലീഫ്, ഡോ. മുഹമ്മദുണ്ണി ഒളകര, മലബാര്‍ ടൂറിസം അഡൈ്വസര്‍ ടി.പി.അഷീര്‍ അലി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം