ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ അഞ്ച് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ലയണല്‍ മെസ്സി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പില്‍ അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി അഞ്ച് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട് . ടൂര്‍ണമെന്റിലെ ഏറ്റവും ജനപ്രിയ താരമായി മാറിയ ലയണല്‍ മെസ്സി 68 ദശലക്ഷത്തിലധികം ലൈക്കുകളോടെ ഇന്‍സ്റ്റാഗ്രാമിന്റെ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ചതിന് പുറമേ ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകള്‍ നേടിയത്, അഞ്ച് വ്യത്യസ്ത ഫിഫ ലോകകപ്പുകളില്‍ അസിസ്റ്റ് ചെയ്യുന്ന ആദ്യ വ്യക്തി, ഒരു കളിക്കാരന്‍ കളിച്ച ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പ് മത്സരങ്ങള്‍, ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പ് കളിച്ചത്, ഫിഫ ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ കളിച്ച കളിക്കാരന്‍ എന്നിങ്ങനെ ടൂര്‍ണമെന്റില്‍ അഞ്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മെസ്സി സ്വന്തം പേരിലാക്കി.