
34 ലക്ഷത്തിലേറെ പേര്‍ ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങളിലെത്തി കളി കണ്ടു
റഷാദ് മുബാറക്
ദോഹ. ഖത്തര്‍ ലോകകപ്പ് ചരിത്ര വിജയമായിരുന്നുവെന്നും 3404252 പേര്‍ ലോകകപ്പ് സ്റ്റേഡിയങ്ങളിലെത്തി കളി കണ്ടുവെന്നും ഫിഫ ഔദ്യോഗിക ട്വിറ്ററില്‍ അറിയിച്ചു. 64 മാച്ചുകളും കുറ്റമറ്റ രീതിയില്‍ നിറഞ്ഞ വേദികളിലാണ് നടന്നത്. ഫിഫ ലോകകപ്പ് ആസ്വദിക്കാനെത്തിയവര്‍ക്ക് ഫിഫ നന്ദി അറിയിച്ചു.