Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

കള്‍ച്ചറല്‍ ഫോറം ദേശീയ ദിനാഘോഷവും വളണ്ടിയര്‍ മീറ്റും സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ.കള്‍ച്ചറല്‍ ഫോറം ഖത്തര്‍ ദേശീയ ദിനാഘോഷവും വളണ്ടിയര്‍ മീറ്റും സംഘടിപ്പിച്ചു. തുമാമയിലെ കഹര്‍മാ അവയര്‍നെസ്സ് പാര്‍ക്കിലെ സസ്‌റ്റൈനബിലിറ്റി സോണില്‍ വച്ച് നടന്ന പരിപാടി കള്‍ച്ചറല്‍ ഫോറം പ്രസീഡണ്ട് എ.സി. മുനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് കുഞ്ഞി, ഷാനവസ് ഖാലിദ്, സജ്‌ന സാക്കി, ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലോകകപ്പ് ആവേശത്തോടൊപ്പം പ്രവാസികളെ കൂടി കണ്ണി ചേര്‍ക്കാന്‍ ഒരു വര്‍ഷം നീണ്ടുനിന്ന സ്‌പോര്‍ട്‌സ് കാര്‍ണ്ണിവല്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ചിരുന്നു. സുപ്രീം കമ്മറ്റി ലോകകപ്പ് വേളയില്‍ കഹര്‍മാ അവയര്‍നെസ്സ് പാര്‍ക്കില്‍ ഒരുക്കിയ സസ്‌റ്റൈനബിലിറ്റി സോണിന്റെ സംഘാടനത്തിലും കള്‍ച്ചറല്‍ ഫോറം ഭാഗവാക്കായി. ഫിഫ ലോകകപ്പില്‍ വിവിധ വിഭാഗങ്ങളിലായി നൂറില്‍ പരം കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരാണ് വളണ്ടിയര്‍ സേവനം ചെയ്തത്.

Related Articles

Back to top button