ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പ് ഖത്തര്‍ ലോകകപ്പെന്ന് ബിബിസി സര്‍വേ
അമാനുല്ല വടക്കാങ്ങര
ദോഹ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പ് ഖത്തര്‍ ലോകകപ്പെന്ന് ബിബിസി സര്‍വേ . ബി.ബി സി സ്‌പോര്‍ട്‌സ് വിഭാഗം വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഖത്തര്‍ വേള്‍ഡ് കപ്പിന് ഈ അംഗീകാരം ലഭിച്ചത്. സര്‍വേയില്‍ പങ്കെടുത്ത 78 ശതമാനം ഫുട്‌ബോള്‍ ആരാധകരും ഖത്തര്‍ ലോകകപ്പിന് അനുകൂലമായി വോട്ട് ചെയ്തു . ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടനം ലൈവ് സംപ്രേക്ഷണം ചെയ്യാന്‍ വിസമ്മതിച്ച ബിബിസി നടത്തിയ സര്‍വേയില്‍ ഖത്തര്‍ ലോകകപ്പ് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പായി വായനക്കാര്‍ തെരഞ്ഞെടുത്തത് ഖത്തറിന് ചരിത്രപരമായ നേട്ടമാണ് എന്ന് മാത്രമല്ല ലോകം മുഴുവന്‍ ഒരേ സ്വരത്തില്‍ ഖത്തര്‍ വേള്‍ഡ് കപ്പിന്റെ മികവ് അംഗീകരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവ് കൂടിയാണ്.
ആറ് ശതമാനം വോട്ട് നേടിയ 2002 ലോകകപ്പും അഞ്ച് ശതമാനം വോട്ട് നേടിയ 2014 ലോകകപ്പും് സര്‍വേയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. 2006, 2010, 2018 എന്നീ ലോകകപ്പുകള്‍ ഇവക്കും പിന്നിലാണ്.
ഖത്തറിനെതിരെ നിരന്തരം വസ്തുത വിരുദ്ധമായ മനുഷ്യാവകാശ ലംഘനങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചവര്‍ പോലും ഖത്തര്‍ ലോകകപ്പിന്റെ മികവ് അംഗീകരിക്കുന്നുവെന്നത് ഖത്തറിന് അഭിമാനിക്കാവുന്ന കാര്യമാണ് .