Breaking News

ഖത്തറില്‍ നവംബര്‍ മാസം കൂടുതല്‍ ഇറക്കുമതി അമേരിക്കയില്‍ നിന്ന് , കയറ്റുമതി ചൈനയിലേക്ക്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നവംബര്‍ മാസം കൂടുതല്‍ ഇറക്കുമതി അമേരിക്കയില്‍ നിന്നാണെന്നും , കയറ്റുമതി കൂടുതല്‍ ചൈനയിലേക്കായിരുന്നുവെന്നും റിപ്പോര്‍ട്ട്. പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ കണക്കനുസരിച്ച് നവംബര്‍ മാസം അമേരിക്കയില്‍ നിന്നുമുള്ള ഇറക്കുമതി 18.5 ശതമാനമായിരുന്നു. ചൈനയില്‍ നിന്ന് 15 ശതമാനം, ഇന്ത്യയില്‍ നിന്ന് 5.9 ശതമാനം , ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നും 5 ശതമാനം എന്ന തോതിലായിരുന്നു ഇറക്കുമതി.

കയറ്റുമതി കൂടുതല്‍ ചൈനയിലേക്കായിരുന്നു. 18.9 ശതമാനം. ഇന്ത്യ 11.5 %, സൗത്ത് കൊറിയ 10.9 %,ജപ്പാന്‍ 7.8 %, ബെല്‍ജിയം 7.2 % എന്നിങ്ങനെയാണ് കയറ്റുമതിയുടെ കണക്ക്.

Related Articles

Back to top button
error: Content is protected !!