Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

അമാനുല്ല വടക്കാങ്ങര

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . കുളനട നെടിയകാലായില്‍ ബഥാനിയ എന്‍. ജി. സാമുവല്‍ (77) ആണ് നിര്യാതനായത്. സംസ്‌കാരം ഇന്ന് (ശനിയാഴ്ച) 1.30ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.

1978 മുതല്‍ 2000 വരെ ഖത്തറില്‍ പ്രവാസിയായിരുന്നു. സബ ആന്റ് കമ്പനിയില്‍ ഓഡിറ്റ് മാനേജറായിരുന്നു.

ഭാര്യ പരേതയായ സൂസമ്മ ഇറപ്പുഴ തുണ്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷീബ (ഖത്തര്‍), ഷെറിന്‍, മരുമക്കള്‍: ലെസ് ലി (ഖത്തര്‍), കമാന്‍ഡര്‍ വര്‍ഗീസ് (ഇന്‍ഡ്യന്‍ നേവി).

Related Articles

Back to top button