Uncategorized

സഫാരി വിന്‍ 5 നിസ്സാന്‍ പട്രോള്‍ കാര്‍ പ്രമോഷനില്‍ ആദ്യ വിജയി മെഹ്ദി ഹസന്‍ അസ്മുല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഏറ്റവും പുതിയ മെഗാ പ്രമോഷന്‍ വിന്‍ 5 നിസ്സാന്‍ പട്രോള്‍ 2022 കാര്‍ ആദ്യ വിജയി ബംഗ്ലാദേശ് പൗരനായ മെഹ്ദി ഹസന്‍ അസ്മുല്‍. കഴിഞ്ഞ ദിവസം അബൂഹമൂറിലെ സഫാരി മാളില്‍ വെച്ച് നടന്ന നറുക്കെടുപ്പിലൂടെയാണ് ് വിജയിയെ കണ്ടെത്തിയത്. ഖത്തര്‍ വാണിജ്യ വ്യസായ മന്ത്രാലയം പ്രതിനിധിയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും നറുക്കെടുപ്പില്‍ സന്നിഹിതരായിരുന്നു.

നവംബര്‍ 15ന് ആരംഭിച്ച ഈ മെഗാ പ്രമോഷനിലൂടെ സഫാരിയുടെ ഏത് ഔട്‌ലറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഓരോ നറുക്കെടുപ്പിലും ഒരു നിസ്സാന്‍ പട്രോള്‍ 2022 ആണ് സമ്മാനമായി നല്‍കുന്നത്. പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് 2023 ഫെബ്രുവരി 20നാണ്.

Related Articles

Back to top button
error: Content is protected !!