Breaking News
2025 ജൂണ്‍ വരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെ അല്‍ നാസര്‍ ക്‌ളബ്ബിന് സ്വന്തം
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രമുഖ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2025 ജൂണ്‍ വരെ സൗദി അറേബ്യയിലെ അല്‍ നാസര്‍ ക്‌ളബ്ബിന് സ്വന്തം. വെള്ളിയാഴ്ച സൗദി അറേബ്യയിലെ അല്‍ നാസര്‍ ക്‌ളബ്ബുമായി 200ദശലക്ഷം യൂറോയിലധികം വിലമതിക്കുന്ന കരാറില്‍ ഒപ്പുവെച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ നാസറിന് വേണ്ടി ഏഴാം നമ്പര്‍ ജഴ്‌സിയണിഞ്ഞാണ് അദ്ദേഹം കളത്തിലിറങ്ങുക.