Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലോകകപ്പ് സമയത്ത് കത്താറയിലെത്തിയത് 71 ലക്ഷം സന്ദര്‍ശകര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിനിടെ കൂടുതല്‍ ജനങ്ങള്‍ തടിച്ചുകൂടിയ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു കത്താറ കള്‍ച്ചറല്‍ വില്ലേജ് . മെഗാ ഇവന്റിനോടനുബന്ധിച്ചുള്ള വിവിധ പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് ദശലക്ഷത്തിലധികം ആരാധകരും സന്ദര്‍ശകരുമാണ് കത്താറയിലേക്കൊഴുകിയെത്തിയത്. ലോകകപ്പില്‍ കത്താറയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം 7.1 ദശലക്ഷത്തിലെത്തിയതായി കത്താറ ജനറല്‍ മാനേജര്‍ പ്രൊഫ. ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വ്യക്തമാക്കി. പലപ്പോഴും ജനസാഗരമായി മാറിയ കത്താറ വൈവിധ്യത്തിന്റെ സൗന്ദര്യം അടയാളപ്പെടുത്തി.

Related Articles

Back to top button