
280,000 സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ച് കഹ്റാമ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ 280,000 സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തി ജലവൈദ്യുത ഉപഭോഗം കൃത്യമായി രേഖപ്പെടുത്താന്‍ കഴിയുന്നവയാണ് സ്മാര്‍ട്ട് മീറ്ററുകള്‍.
ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായുള്ള കഹ്റാമയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ സ്മാര്‍ട്ട് മീറ്ററിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റ്, ഊര്‍ജ്ജ ഉപഭോഗം കൂടുതല്‍ കൃത്യമായും ഫലപ്രദമായും വായിക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ സുരക്ഷിതമായും വേഗത്തിലും കൈമാറുന്നതിനുമായി 600,000 നൂതന ഡിജിറ്റല്‍ മീറ്ററുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതാണ്.