‘ഫ്‌ളൈ യുവര്‍ വേ ടു ദ വിന്നിംഗ് കണ്‍ട്രീസ്’ വിജയികളെ പ്രഖ്യാപിച്ചു
ദോഹ. ഫിഫ 2022 ലോകകപ്പിനോട് അനുബന്ധിച്ച് ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും റേഡിയോ ഒലീവും ചേര്‍ന്ന് ഒരുക്കിയ ഫ്‌ളൈ യുവര്‍ വേ ടു ദ വിന്നിംഗ് കണ്‍ട്രീസ് കോണ്ടെസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു . സുഹൈല്‍ എവിഎം മാട്ടൂല്‍, സഞ്ജീഷ്, സിനി മോള്‍ യാസര്‍ എന്നിവരാണ് വിജയികള്‍. അര്‍ജന്റീന , ഫ്രാന്‍സ് , ക്രോയേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്കാണ് യാത്ര പോകുന്നത് .
റേഡിയോ ഒലീവ് സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക് കോ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ അമീര്‍ അലി, ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, ഫ്‌ളൈ നാസ് സെയില്‍സ് മാനേജര്‍ മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു .
റേഡിയോ ഒലീവ് ശ്രോതാക്കള്‍ക്കായി സര്‍പ്രൈസ് യാത്രകള്‍ ആസൂത്രണം ചെയ്യുമെന്നും റേഡിയോ സുനോക്കൊപ്പം ഇനിയും പറക്കാന്‍ ആഗ്രഹമുണ്ടെന്നും ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് പറഞ്ഞു.