ഇന്‍കാസ് യൂത്ത് വിംഗ് നേതാവ് ഫഹദ് ചാലില്‍ നിര്യാതനായി
ദോഹ. ഖത്തറിലെ യുവ സാമൂഹ്യ പ്രവര്‍ത്തകനും ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗിന്റെ പ്രഥമ പ്രസിഡണ്ടുമായിരുന്ന ചാവക്കാട് കടപ്പുറം കള്ളാംമ്പി പടിയില്‍ താമസിക്കുന്ന ചാലില്‍ മുഹമ്മദ് (കള്ളാംമ്പി) മകന്‍ ഫഹദ് 33 നിര്യാതനായി .
മാതാവ് അഞ്ചങ്ങാടി പുതുവീട്ടില്‍ പരേതനായ പി.വി ബക്കര്‍ ഹാജി (മിനര്‍വ ) മകള്‍ സൗദ . ഭാര്യ ജിസ്മിയ . മകള്‍ ഫില്‍സ .
സഹോദരങ്ങള്‍ ഫബിത , ഫര്‍ഹ , ഫാരിസ