ഗിഫ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ ഡോ.വി.എം. റിയാസിനും മുഹമ്മദ് ഷാനിര്‍ മാലിക്കും സമ്മാനിച്ചു
ദോഹ. ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ ഡോ.വി.എം. റിയാസിനും മുഹമ്മദ് ഷാനിര്‍ മാലിക്കും സമ്മാനിച്ചു. ഇടപ്പള്ളി ഹൈദറാബാദ് കിച്ചണില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് കെ.നാരായണക്കുറുപ്പാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
ആധികാരികമായ ഹൈദരാബാദി രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുകയും വിജയിപ്പിക്കുകയും ചെയ്തതിനാണ് ഡോ. വി.എം. റിയാസിന് പുരസ്‌കാരം സമ്മാനിച്ചത്.
കേരളത്തിനകത്തും പുറത്തും ഊദ് പ്‌ളാന്റേഷനും വില്‍പനയും നടത്തി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നത് പരിഗണിച്ചാണ് അയ്ദിഊദ്‌സ് മാനേജിംഗ് ഡയറക്ടകര്‍ മുഹമ്മദ് ഷാനിര്‍ മാലിയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം ചീഫ് എഡിറ്റര്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ് , യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം ജിസിസി ജൂറി അംഗം ഡോ. അമാനുല്ല വടക്കാങ്ങര, , സെലബ്രിറ്റി കോച്ചും ഗ്രന്ഥകാരിയുമായ ഡോ. ലിസി ഷാജഹാന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.