ഖത്തര്‍ മല്ലു വളണ്ടിയേര്‍സ് മെഗാ മീറ്റപ് സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ മല്ലു വളണ്ടിയേര്‍സ് മെഗാ മീറ്റപ് സംഘടിപ്പിച്ചു.മറ്റുള്ളവരെ സേവിക്കുന്നതിലൂടെ നിങ്ങള്‍ നിങ്ങളെത്തന്നെ സഹായിക്കുകയാണെന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്ന ഖത്തറിലെ ഈ മലയാളി കൂട്ടായ്മ ഒരു വേറിട്ട കൂട്ടം ആളുകളാണ്.
സേവന രംഗത്ത് തങ്ങളുടെ സജീവ സാന്നിധ്യം അടയാളപ്പെടുത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍.
നിരന്തരമായ പരിശ്രമങ്ങളിലൂടെ ഖത്തറിലെ ഏത് പരിപാടികളിലും അനിവാര്യ സാന്നിധ്യമായി മാറിയ ഖത്തര്‍ മല്ലു വളണ്ടിയേര്‍സില്‍ ഇപ്പോള്‍ ആയിരത്തി അഞ്ഞൂറിലധികം അംഗങ്ങളുണ്ട്.
കഴിഞ്ഞ ദിവസം അല്‍ ജസീറ അക്കാദമിയില്‍ നടന്ന മെഗാ മീറ്റപ്പില്‍ 400 ഓളം അംഗങ്ങളാണ് പങ്കെടുത്തത്. തീപാറുന്ന സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് ശേഷം ഖത്തര്‍ മല്ലു വളണ്ടിയേര്‍സ് മുമ്പ്് നടത്തിയ ഫിഫ ലോകകപ്പ് പ്രഡിക് ഷന്‍ കോണ്‍ടെസ്റ്റ്, ഐപിഎല്‍ കോണ്‍ടെസ്റ്റ്, ലോഗോ ഡിസൈന്‍ കോണ്‍ടെസ്റ്റ്, എന്നിവയിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി. ദോഹ ബീറ്റ്‌സ് അവതരിപ്പിച്ച മുട്ടിപ്പാട്ടും, അംഗങ്ങള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികളും മീറ്റ് അപ്പിന് മാറ്റ് കൂട്ടി.
രജിസ്റ്റര്‍ ചെയ്ത അംഗങ്ങളെ എട്ട് സ്റ്റേഡിയം ഗ്രൂപ്പുകളായി തിരിച്ചു ഫുട്‌ബോള്‍, വോളിബോള്‍, ഷൂട്ടൗട്ട് മത്സരങ്ങള്‍ നടത്തി . ഫുട്ബാളില്‍ ലുസൈല്‍ സ്റ്റേഡിയവും , വോളിബാളില്‍ അല്‍ ബൈത് സ്റ്റേഡിയവും, ഷൂട്ടൗട്ട് പുരുഷ വിഭാഗത്തില്‍ ഖലീഫ സ്റ്റേഡിയം വനിത വിഭാഗത്തില്‍ അല്‍ തുമാമസ്റ്റേഡിയവും ജേതാക്കളായി .അല്‍ ബൈത് സ്റ്റേഡിയമായിരുന്നു ഓവര്‍ ഓള്‍ ചാപ്യന്മാര്‍