
ഖത്തര്‍ ലോകകപ്പിലെ പരാജയം, ബ്രസീല്‍ കോച്ച് രാജിവെച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പിലെ പരാജയം, ബ്രസീല്‍ കോച്ച് രാജിവെച്ചു. വെള്ളിയാഴ്ച ഫിഫ 2022 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ക്രൊയേഷ്യയോട് പെനാല്‍റ്റിയില്‍ തോറ്റതിനെ തുടര്‍ന്ന് ദേശീയ ടീമിലെ തന്റെ റോളില്‍ നിന്ന് മാറിനില്‍ക്കുമെന്ന് ബ്രസീലിയന്‍ മാനേജര്‍ ടിറ്റേ സ്ഥിരീകരിച്ചു.