ഖത്തറില്‍ മലയാളി വീട്ട് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു
ദോഹ. ഖത്തറില്‍ മലയാളി വീട്ട് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു.തൃശൂര്‍ കിഴുപ്പിള്ളിക്കര കല്ലുംകടവ് ഞൊണ്ടത്തുപറമ്പില്‍ പരേതനായ അബൂബക്കറിന്റെ മകന്‍ വാഹിദ് (55) ആണ് മരിച്ചത്. രണ്ടരപ്പതിറ്റാണ്ടായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ഖത്തരി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന വാഹിദിന് താമസ സ്ഥലത്ത് വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി യെങ്കിലും മരണപ്പെടുകയായിരുന്നു.
മാതാവ്: സുലൈഖ, ഭാര്യ: വാഹിദ, മക്കള്‍: നിയാസ് ( എയറോ നേട്ടിക്കല്‍ വിദ്യാര്‍ത്ഥി ), താജുദീന്‍, വഹദ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോയി . മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ ഖത്തര്‍ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്‍മാന്‍ മെഹബൂബ് നാലകത്ത്, അഷറഫ് അമ്പലത്തു , മന്‍സൂര്‍ പുതിയവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി .
ഖബറടക്കം (ജനുവരി 19 ,വ്യാഴം) കിഴുപ്പിള്ളിക്കര ജുമാമസ്ജിദ് കബറിസ്ഥാനില്‍ വെച്ച് നടന്നു . കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ – ഖത്തര്‍ സജീവ പ്രവര്‍ത്തകനും , തൃശൂര്‍ ജില്ലാ സൗഹൃദ വേദി ആരംഭകാല അംഗവുമായിരുന്നു .
വാഹിദിന്റെ അകാല നിര്യാണത്തില്‍ കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ – ഖത്തര്‍ ഭാരവാഹികള്‍ അനുശോചനം അറിയിച്ചു .