സംസ്‌കൃതി സാഹിത്യോത്സവം ഇന്ന് ഡിപിഎസ് എം.ഐ.എസ് ഓഡിറ്റോറിയത്തില്‍

അമാനുല്ല വടക്കാങ്ങര
ദോഹ : സംസ്‌കൃതി ഖത്തറിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവം എസ്.എല്‍.എഫ് 2025 ഇന്ന് വക്രയിലെ ഡിപിഎസ് എം.ഐ.എസ് ഓഡിറ്റോറിയത്തില്‍ നടക്കും.
സാഹിത്യോത്സവത്തിന്റെ ഭാഗമായി രാവിലെ 8 മണി മുതല്‍ 11 മണി വ രെ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും.
ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ പ്രവാസം , സ്ത്രീ , എഴുത്ത് എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഷീല ടോമി, ഷമീന ഹിഷാം, സ്മിത ആദര്‍ശ് എന്നിവര്‍ പങ്കെടുക്കും.
വൈകുന്നേരം 5 മണി മുതല്‍ 7 മണിവരെ വളരുന്ന മലയാള സാഹിത്യലോകം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സാഹിത്യ സെമിനാറില്‍ പരിപാടിയില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, ഷീല ടോമി, പി എന്‍ ഗോപീകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എം വി നികേഷ് കുമാര്‍, ഷാനി പ്രഭാകരന്‍, ശരത്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുന്ന മാധ്യമ സെമിനാറും നടക്കും.


