Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

പ്രാദേശിക കലാകാരന്മാരുടെ വര്‍ക്കുകള്‍ ഉപയോഗിച്ച് ഓക്‌സിജന്‍ പാര്‍ക്ക് സൗന്ദര്യവല്‍ക്കരിക്കുവാന്‍ പദ്ധതിപ്രാദേശിക കലാകാരന്മാരുടെ വര്‍ക്കുകള്‍ ഉപയോഗിച്ച് ഓക്‌സിജന്‍ പാര്‍ക്ക് സൗന്ദര്യവല്‍ക്കരിക്കുവാന്‍ പദ്ധതി

അമാനുല്ല വടക്കാങ്ങര

ദോഹ. പ്രാദേശിക കലാകാരന്മാരുടെ വര്‍ക്കുകള്‍ ഉപയോഗിച്ച് ഓക്‌സിജന്‍ പാര്‍ക്ക് സൗന്ദര്യവല്‍ക്കരിക്കുവാന്‍ പദ്ധതി . ഖത്തര്‍ ഫൗണ്ടേഷന്‍ (ക്യുഎഫ്) അടുത്തിടെ നടത്തിയ യൂട്ടിലിറ്റി ബോക്‌സസ് ആര്‍ട്ട് മത്സരത്തിലെ വിജയികളുടെ സൃഷ്ടികളാണ് ഇതിനായി ഉപയോഗിക്കുന്നത്.
പ്രാദേശിക കലാകാരന്മാര്‍ക്ക് ഓക്‌സിജന്‍ പാര്‍ക്കിലെ ബോക്‌സുകള്‍ ക്യാന്‍വാസുകളാക്കി മാറ്റാനുള്ള അവസരം നല്‍കിയായിരുന്നു മല്‍സരം. സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ മല്‍സരത്തില്‍ പങ്കെടുത്തു.

നിലവിലുള്ള ഒരു പ്ലാറ്റ്ഫോം ഉപയോഗിച്ച് പാര്‍ക്കിന്റെ ഭംഗിയും ചടുലതയും വര്‍ദ്ധിപ്പിക്കുന്നതിന് പൊതു ഇടങ്ങളിലെ കലാപരമായ ഇടപെടല്‍ ലക്ഷ്യമിട്ടാണ് ഈ സംരംഭം. മത്സരത്തിലെ ആറ് വിജയികളുടെ കലാസൃഷ്ടികളാണ് പാര്‍ക്കില്‍ സ്ഥാപിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് പാര്‍ക്കിന്റെ വിവിധ സ്ഥലങ്ങളില്‍ അവ പ്രദര്‍ശിപ്പിക്കും.

Related Articles

Back to top button