Archived Articles
പതിനായിരങ്ങളെ ആകര്‍ഷിച്ച് മഹാസ്വീല്‍ ഫെസ്റ്റിവല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനില്‍ നടക്കുന്ന ഏഴാമത് മഹാസ്വീല്‍ ഫെസ്റ്റിവലിലേക്ക് സ്വദേശികളും വിദേശികളുമായി നിത്യവും പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഖത്തറിലെ പൊതുജനങ്ങള്‍ക്ക് പ്രാദേശിക ഫാമുകളില്‍ നിന്ന് ഫ്രഷായി പറിച്ചെടുത്ത പഴങ്ങളും പച്ചക്കറികളും പൂക്കളും ചെടികളുമൊക്കെ വാങ്ങാനും ഖത്തറില്‍ ഉല്‍പാദിപ്പിച്ച കന്നുകാലി ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനും അവസരമൊരുക്കിയാണ് മഹാസ്വീല്‍ ഫെസ്റ്റിവല്‍ ജനങ്ങളൈ ആകര്‍ഷിക്കുന്നത്. ജനുവരി 28 വരെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെ ഇത് തുടരുകയും മാര്‍ച്ച് അവസാനം വരെ വാരാന്ത്യ കാര്യമായി (വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍) തുടരുകയും ചെയ്യും. ഇരുപത്തിയെട്ട് പ്രാദേശിക ഫാമുകളാണ് ഈ വര്‍ഷം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്