Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ ടൂറിസത്തിന്റെ ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍ രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നും ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ എയര്‍വേയ്‌സുമായി ചേര്‍ന്ന് ഖത്തര്‍ ടൂറിസം നടപ്പാക്കുന്ന ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍ കാമ്പെയ്ന്‍ രാജ്യത്തിനകത്തും പുറത്തും നിന്ന് ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്തിന്റെ ശൈത്യകാല ഷെഡ്യൂള്‍ നിരവധി ഈവന്റുകളാല്‍ നിറഞ്ഞതാണെന്ന് ഖത്തര്‍ ടൂറിസം മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്ലാനിംഗ് മേധാവി ശൈഖ ഹെസ്സ അല്‍ താനി പറഞ്ഞു.ഈ വര്‍ഷത്തെ ഞങ്ങളുടെ മനോഹരമായ ശൈത്യകാല പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് കുടുംബങ്ങളെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്.’

‘ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍’ കാമ്പെയ്ന്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ നടക്കും. വൈവിധ്യമാര്‍ന്ന പരിപാടികള്‍, ദൃശ്യങ്ങളും പ്രകടനങ്ങളും, ആഡംബര ബ്രാന്‍ഡ് എക്സിബിഷനുകള്‍ മുതല്‍ ചടുലമായ കാര്‍ണിവല്‍ പോലുള്ള ഉത്സവങ്ങള്‍ വരെ കാമ്പെയിനിന്റെ ഭാഗമാണ് .
95 ല്‍ അധികം രാജ്യങ്ങളില്‍ നി്ന്നുള്ളവര്‍ക്ക് സൗജന്യമായ ഓണ്‍ അറൈവല്‍ വിസകള്‍ നല്‍കുന്നതിനാല്‍ ധാരാളം വിദേശി ടൂറിസ്റ്റുകള്‍ രാജ്യത്തെത്തും.

അതേസമയം, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ല.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച ഖത്തര്‍ ടൂറിസത്തിന്റെ ”ഫീല്‍ മോര്‍ ഇന്‍ ഖത്തര്‍” ബ്രാന്‍ഡിന്റെ വിപുലീകരണമാണ് ഈ കാമ്പെയ്നെന്ന് അല്‍ താനി പറഞ്ഞു.

ശീതകാല കാമ്പെയ്നില്‍ ഖത്തറിനെ ഒരു ഫാമിലി ഡെസ്റ്റിനേഷനായി കാണിക്കുന്നുവെന്ന് ഷെയര്‍ഡ് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് ഖത്തര്‍ ടൂറിസം ഡയറക്ടര്‍ ഒമര്‍ അല്‍ ജാബര്‍ പറഞ്ഞു. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കാനാണ് പ്രവര്‍ത്തിക്കുന്നത്. ‘ആധികാരികതയുടെയും പാരമ്പര്യത്തിന്റെയും ലക്ഷ്യസ്ഥാനം’ എന്ന നിലയില്‍ ഖത്തറിന്റെ ലാന്‍ഡ്മാര്‍ക്കുകളും വിനോദവും ബിസിനസ്സ് പ്രവര്‍ത്തനങ്ങളും പര്യവേക്ഷണം ചെയ്യാന്‍ ലോകജനത ഇഷ്ടപ്പെടുന്നു.

‘ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍’ കാമ്പെയ്നില്‍ എല്ലാവര്‍ക്കുമായി നിരവധി ഇവന്റുകള്‍ ഉണ്ട് – സ്വപ്നതുല്യമായ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ജനുവരി 28 ശനിയാഴ്ച വരെ തുടരും. ; ജനുവരി 26 മുതല്‍ 28 വരെ വ്യാഴാഴ്ച മുതല്‍ കത്താറ ആംപിതിയേറ്ററില്‍ തത്സമയ ഡിസ്‌നി പ്രിന്‍സസ് കച്ചേരി; യഥാക്രമം ഫെബ്രുവരി 20 മുതല്‍ 25 വരെയും മാര്‍ച്ച് 1 മുതല്‍ 11 വരെയും ക്രമീകരിച്ചിരിക്കുന്ന ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍, ദോഹ ജ്വല്ലറി & വാച്ചസ് എക്സിബിഷന്‍ എന്നിവയും കാമ്പെയിനിന്റെ ശ്രദ്ധേയമായ സംഭവങ്ങളാണ് .

ജനുവരി 26 മുതല്‍ ഫെബ്രുവരി 18 വരെ നടക്കുന്ന ഖത്തര്‍ ലൈവ് , ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെ ഫുവൈരിറ്റ് കൈറ്റ് ബീച്ച് റിസോര്‍ട്ടില്‍ നടക്കുന്ന കൈറ്റ്‌സര്‍ഫിംഗ് ടൂര്‍ണമെന്റ് എന്നിവയും ഏറെ ആകര്‍ഷകമായ പരിപാടികളാണ് .

Related Articles

Back to top button