Archived ArticlesUncategorized
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടുമുറ്റം ഖത്തര്‍ റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടുമുറ്റം ഖത്തര്‍ റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനറല്‍ മെഡിസിന്‍ , ഗൈനക്കോളജി, പീഡിയാട്രി ഉള്‍പ്പെടെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം, ആരോഗ്യ ക്ലാസ്സ് ,കാഴ്ച പരിശോധന , ലാബ് ടെസ്റ്റുകള്‍,ഹെല്‍ത്ത് സ്‌ക്രീനിംഗ് എന്നിങ്ങനെ വിവിധ സേവനങ്ങളും ക്യാമ്പില്‍ ഉള്‍പെടുത്തിയിരിക്കുന്നു.
റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് നടുമുറ്റത്തിന്റെ ആഘോഷങ്ങളും റിയാദ ഹാളില്‍ വെച്ച് നടക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ https://forms.gle/DJnVnVc571swVyXT7
എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് . കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ഫോമില്‍ രജിസ്റ്റര്‍ ചെയ്യുക .