
മികച്ച പ്രാദേശിക വിളകളും ഭക്ഷണങ്ങളും പ്രദര്‍ശിപ്പിച്ച് മഹാസീല്‍ ഫെസ്റ്റിവല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: മികച്ച പ്രാദേശിക വിളകളും ഭക്ഷണങ്ങളും പ്രദര്‍ശിപ്പിക്കുന്ന മഹാസീല്‍ ഫെസ്റ്റിവല്‍ ഭക്ഷ്യ സ്വയംപര്യാപ്ത രാജ്യമെന്ന ഖത്തറിന്റെ പദവി തെളിയിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍ എന്നിവയുള്‍പ്പെടെ മികച്ച പ്രാദേശിക ഉല്‍പന്നങ്ങളുടെ ആകര്‍ഷണീയമായ പ്രദര്‍ശനം, കാര്‍ഷിക, ഭക്ഷ്യ മേഖലകളില്‍ രാജ്യം എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ബോധ്യപ്പെടുത്തുന്നു.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി നടക്കുന്ന മഹാസീല്‍ ഫെസ്റ്റിവല്‍ നാളെ അവസാനിക്കും.