
രാജ്യത്തിന്റെ പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. മന്ത്രി
അമാനുല്ല വടക്കാങ്ങര
ദോഹ. പരിസ്ഥിതി സംരംക്ഷണത്തിന്റെ പ്രാധാന്യം അനുദിനം വര്‍ദ്ധിക്കുകയാണെന്നും രാജ്യത്തിന്റെ പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഖത്തര്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് അല്‍താനി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ച് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.