Uncategorized

ഖത്തറിലെ ശ്രദ്ധേയരായ മലയാളി വനിതകളെ ആദരിച്ച് ഫണ്‍ ഡേ ക്ളബ്ബിന്റെ വനിതാദിനാഘോഷം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ശ്രദ്ധേയരായ മലയാളി വനിതകളെ ആദരിച്ച് ദോഹയിലെ കലാകാരന്‍മാരുടെയും സഹൃദയരുടെയും കൂട്ടായ്മയായ ഫണ്‍ ഡേ ക്ളബ്ബിന്റെ വനിതാദിനാഘോഷം ശ്രദ്ധേയമായി.

ഏഷ്യന്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എം ഇ. എസ്. ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍, ഷീല ടോമി, ഡോ. സീത ലക്ഷ്മി പ്രകാശ്, സിമി പോള്‍, സറീന അഹദ്, മജ്ഞു മനോജ് എന്നിവരെയാണ് ആദരിച്ചത്.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍, വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബ്ബഗെലു, കേരള ബിസിനസ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവ എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു.

Related Articles

Back to top button
error: Content is protected !!