Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

ജാസിം മുഹമ്മദ് അല്‍ ബുദൈവി പുതിയ ജി.സി.സി സെക്രട്ടറി ജനറല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഗള്‍ഫ് കോപറേഷന്‍ കൗണ്‍സിലിന്റെ പുതിയ സെക്രട്ടറി ജനറലായി ജാസിം മുഹമ്മദ് അല്‍ ബുദൈവിയെ നിയമിച്ചു. സെക്രട്ടറി ജനറല്‍ ഡോ.നായിഫ് ഫലാഹ് മുബാറക് അല്‍-ഹജ്റഫ് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണിത്. ഫെബ്രുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും.

നിലവില്‍ വാഷിംഗ്ടണിലെ കുവൈത്ത് അംബാസഡറായ ജാസിം മുഹമ്മദ് അല്‍ ബുദൈവി 1991-ല്‍ യൂട്ടാ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. 1992-ല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഉപപ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഓഫീസില്‍ ഡിപ്ലോമാറ്റിക് അറ്റാച്ച് ആയി നിയമിതനായി. 1993-ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡിപ്ലോമാറ്റിക് സ്റ്റഡീസില്‍ ഡിപ്ലോമ നേടി.
സിയോളിലെ അംബാസഡറായി സേവനമനുഷ്ഠിക്കുമ്പോള്‍ ‘സോള്‍ സിറ്റി’ മാസികയും ‘എന്‍ഡിഎന്‍ ന്യൂസും’ അല്‍-ബുദൈവിയെ ആദരിച്ചിട്ടുണ്ട്. കൂടാതെ ദക്ഷിണ കൊറിയയും കുവൈത്തും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ‘ബെസ്റ്റ് അംബാസഡര്‍’ അവാര്‍ഡും ലഭിച്ചു.

Related Articles

Back to top button