
അല്‍ സദ്ദ് എസ് സിക്കെതിരെ ഫിഫയില്‍ പരാതി നല്‍കും
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ സദ്ദ് എസ് സിക്കെതിരെ ഫിഫയില്‍ പരാതി നല്‍കാന്‍ താനും തന്റെ ക്ലയന്റും ഉദ്ദേശിക്കുന്നതായി അല്‍ സദ്ദിന്റെ മുന്‍ പ്രതിരോധ താരം അബ്ദുല്‍കരീം ഹസന്റെ അഭിഭാഷകന്‍ അലി അബ്ബാസ് വ്യക്തമാക്കി. അല്‍ കാസ് ടിവിയിലേക്കുള്ള ടെലിഫോണ്‍ കോളിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കുവൈത്ത് ക്ലബ് അല്‍ ജഹ്റ എസ് സിയുമായി താരത്തിന്റെ സമീപകാല കരാറുമായി ബന്ധപ്പെട്ട് നിയമനടപടിക്കൊരുങ്ങുകയാണെന്ന അല്‍ സദ്ദിന്റെ മാധ്യമ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അബ്ബാസിന്റെ പ്രസ്താവന .