Breaking News
ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡികളുടെ ഇലക് ഷന്‍ പ്രഖ്യാപിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്‌സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക് ഷന്‍ ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചു.
എംബസിയുടെ നോട്ടിഫിക്കേഷന്‍ അനുസരിച്ച് ഫെബ്രുവരി 7 വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസാന സമയം ഫെബ്രുവരി 8 ആണ്. ഫെബ്രുവരി 10 ന് മല്‍സരാര്‍ഥികളുടെ ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 17 ന് ഓണ്‍ലൈന്‍ ആയാണ് തെരഞ്ഞെടുപ്പ് നടക്കുക. സമയം പിന്നീട് അറിയിക്കും.