യൂണിയന്‍ ബജറ്റ്, പ്രവാസികളോടുള്ള അവഗണനയുടെ തുടര്‍ച്ച :കള്‍ച്ചറല്‍ ഫോറം
അമാനുല്ല വടക്കാങ്ങര
ദോഹ: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച യൂണിയന്‍ ബജറ്റില്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ പരിഗണിക്കാതിരുന്നത് കാലങ്ങളായി പ്രവാസികളോടുള്ള സമീപനത്തിന്റെ ബാക്കിപത്രമാണെന്നും ബജറ്റില്‍ പ്രവാസികളെ അവഗണിച്ചത് പ്രതിഷേധാര്‍ഹമാണെന്നും കള്‍ച്ചറല്‍ ഫോറം ഖത്തര്‍.
പോയവര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് എട്ടുലക്ഷത്തിലധികം കോടി രൂപ രാജ്യത്തേക്ക് എത്തിച്ച പ്രവാസികളോടാണ് യൂണിയന്‍ ഗവണ്‍മെന്റ് ഈ വിധത്തില്‍ അവഗണന കാണിച്ചത്.
കേവലം അഞ്ചുകോടി രൂപ പ്രവാസി വനിതകള്‍ക്കായി നീക്കിവെച്ചു എന്നതൊഴിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയ്ക്ക് നിര്‍ണ്ണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ ഉന്നമനത്തിനായി എന്തെങ്കിലും പദ്ധതിയോ പരാമര്‍ശമോ ബജറ്റില്‍ ഉള്‍പെടുത്താതിരുന്നത് കാലങ്ങളായി പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന അവഗണനയുടെയും നീതികേടിന്റെയും തുടര്‍ച്ച തന്നെയാണെന്നും കള്‍ച്ചറല്‍ ഫോറം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.