
ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം കഴിഞ്ഞ ആഴ്ച 504 ദശലക്ഷം റിയാല്‍ കവിഞ്ഞു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം കഴിഞ്ഞ ആഴ്ച 504 ദശലക്ഷം റിയാല്‍ കവിഞ്ഞതായി റിപ്പോര്‍ട്ട്. 2023 ജനുവരി 22 മുതല്‍ 26 വരെ നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പന കരാറുകളിലെ റിയല്‍ എസ്റ്റേറ്റ് ട്രേഡിംഗിന്റെ അളവ് 504,659,930 റിയാലായിരുന്നു.