
വൈസ് അവാര്‍ഡ് ജേതാക്കളെ ആദരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ദോഹ ലേണിംഗ് ഡേയ്സ് (ഡിഎല്‍ഡി) ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേളയില്‍ വിദ്യാഭ്യാസ മേഖലയിലെ അസാധാരണമായ നവീകരണത്തിന് 2022 ലെ ആറ് വൈസ് അവാര്‍ഡ് ജേതാക്കളെ ഖത്തര്‍ ഫൗണ്ടേഷന്റെ ആഗോള വിദ്യാഭ്യാസ സംരംഭമായ വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ എജ്യുക്കേഷന്‍ ആദരിച്ചു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജബര്‍ അല്‍ നുഐമിയുടെ സാന്നിധ്യത്തിലാണ് അവാര്‍ഡ് ജേതാക്കളെ ആദരിച്ചത്.