
ഖത്തര്‍ ഗതാഗത മന്ത്രി ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി തിങ്കളാഴ്ച കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയില്‍, സിവില്‍ ഏവിയേഷന്‍, വിവിധ വ്യോമഗതാഗത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങള്‍ അവര്‍ അവലോകനം ചെയ്യുകയും അവ വികസിപ്പിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയും സഹകരണത്തിന്റെ വിശാലമായ ചക്രവാളങ്ങള്‍ തുറക്കുകയും ചെയ്തു.
ഇന്ത്യയിലേക്കുള്ള ഖത്തര്‍ എംബസിയിലെ ആക്ടിംഗ് ചാര്‍ജ് ഡി അഫയേഴ്സ് അലി ബിന്‍ മുഹമ്മദ് അല്‍ ബാദിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.