Archived ArticlesUncategorized
ആസ്‌ട്രോ ക്വിസ് 2023 : ബിര്‍ള പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്മാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഐഡിയല്‍ അസ്‌ട്രോണമി ക്ലബ് സംഘടിപ്പിച്ച ആസ്‌ട്രോ ക്വിസ് 2023 ല്‍ 72 പോയിന്റുമായി ബിര്‍ള പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. ടിയാന ഷിജോമോന്‍, അഭിനവ് ഉള്ളനാട് ടീമാണ് സമ്മാനം നേടിയത്്.
62 പോയിന്റുമായി ഐഡിയല്‍ ഇന്ത്യ സ്‌കൂള്‍ രണ്ടാം സ്ഥാനവും 45 പോയിന്റുമായി നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.