ഖത്തര്‍ കായിക ദിനത്തില്‍ പങ്കെടുക്കാന്‍ കമ്മ്യൂണിറ്റി അംഗങ്ങളെ ക്ഷണിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍
അമാനല്ല വടക്കാങ്ങര
ദോഹ. ഫെബ്രുവരി 14 ന് എജ്യുക്കേഷന്‍ സിറ്റിയില്‍ നടക്കുന്ന ദേശീയ കായിക ദിനാചരണത്തില്‍ പങ്കെടുക്കാന്‍ ഖത്തര്‍ ഫൗണ്ടേഷന്‍ (ക്യുഎഫ്) എല്ലാ കഴിവുകളിലും പ്രായത്തിലുമുള്ള കമ്മ്യൂണിറ്റി അംഗങ്ങളെ ക്ഷണിച്ചു. വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഈ വര്‍ഷത്തെ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി ഖത്തര്‍ ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്്. ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിഭാഗങ്ങള്‍ക്കായി ‘ട്രൈ-എ-ട്രൈ’ ഫണ്‍ ട്രയാത്ത്ലണ്‍ , 100 മീറ്റര്‍ നീന്തല്‍, 4 കിലോമീറ്റര്‍ ബൈക്ക് റേസ്, 1.5 കിലോമീറ്റര്‍ ഓട്ടമത്സരം തുടങ്ങിയവയാണ് പ്രധാന ഇനങ്ങള്‍. താല്‍പര്യമുള്ളവര്‍ക്ക്
www.qf.org.qa/nsd-triathlon എന്ന വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്താം.
ക്യുഎഫ് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള വിവിധ പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്