
ഖത്തര്‍ വിദേശകാര്യ മന്ത്രി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.
രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തുര്‍ക്കിയിലേക്കും വടക്കന്‍ സിറിയയിലേക്കും സഹായം എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും തന്ത്രപരമായ ബന്ധവും കൂടിക്കാഴ്ചയില്‍ അവര്‍ അവലോകനം ചെയ്തു.
ആണവ കരാര്‍ ചര്‍ച്ചകളിലെ സംഭവവികാസങ്ങള്‍, പലസ്തീനിലെയും അഫ്ഗാനിസ്ഥാനിലെയും സംഭവവികാസങ്ങള്‍, പൊതുവായ ആശങ്കയുള്ള നിരവധി അന്താരാഷ്ട്ര വിഷയങ്ങള്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു