ആദില്‍ അത്തുവിന് സംഗീത പ്രതിഭ പുരസ്‌കാരം
ദോഹ. മാപ്പിളപ്പാട്ടിലെ വടക്കിന്റെ വസന്തമായ ആദില്‍ അത്തുവിന് സംഗീത പ്രതിഭ പുരസ്‌കാരം. ഖത്തറിലെ പ്രശസ്ത മാപ്പിള കവി ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറത്തിന്റെ വെല്‍കം വേള്‍ഡ് കപ്പ് എന്ന ആല്‍ബത്തിലെ മികച്ച പ്രകടനം പരിഗണിച്ചാണ് ഖത്തറിലെ പ്രമുഖ ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടന്ന ഇശല്‍ നിലാവ് സീസണ്‍ 2 വേദിയില്‍ വെച്ച് ആദില്‍ അത്തുവിന് സംഗീത പ്രതിഭ പുരസ്‌കാരം നല്‍കിയത്. പ്രവാസി ബന്ധു ഡോ.എസ്.അഹ്‌മദാണ് അവാര്‍ഡ് സമ്മാനിച്ചത്.
തന്റെ 10 ാം വയസ്സില്‍ പാട്ടുകള്‍ പാടി ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച ആദില്‍ അത്തു മാപ്പിളപ്പാട്ടിന്റെ യുവ താരകമായി മാറിയതായി സംഘാടകര്‍ വിലയിരുത്തി. കൈരളി പട്ടുറുമാലിലൂടെയും മീഡിയവണ്‍ പതിനാലാം രാവിലൂടെയും ജന ശ്രദ്ധനേടിയ കലാകാരനായ അദ്ദേഹം ആലാപനത്തിന്റെ വൈവിധ്യ താളങ്ങള്‍ ഒരുപോലെ കലാ ആസ്വാദകര്‍ക്ക് മുന്നില്‍ പകര്‍ന്നു കൊടുത്ത് ഇതിനകം ആയിരത്തിലധികം വേദികളില്‍ ആലാപന മധുരിമ പകര്‍ന്ന കലാകാരനാണ്