Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ 2023ലെ ഏറ്റവും ശക്തരായ 100 ബിസിനസ്സ് വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച് 6 ഖത്തറി വനിതകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ 2023ലെ ഏറ്റവും ശക്തരായ 100 ബിസിനസ്സ് വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച് 6 ഖത്തറി വനിതകള്‍ . പൊതുജനാരോഗ്യ മന്ത്രിയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറുമായ ഡോ ഹനാന്‍ മുഹമ്മദ് അല്‍-കുവാരി എട്ടാം സ്ഥാനത്താണ്. ഉരീദു ഒമാന്‍ സി.ഇ.ഒ. നൂര്‍ അല്‍-സുലൈത്തി (31) , ക്യുഎന്‍ബി ക്യാപ്റ്റലിന്റെ സിഇഒ മിറ അല്‍-അത്തിയ (49) ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ക്യുഎഫ്സി) അതോറിറ്റിയുടെ ഡെപ്യൂട്ടി സിഇഒയും ചീഫ് ബിസിനസ് ഓഫീസറുമായ  ശൈഖ അലനൂദ് ബിന്‍ത് ഹമദ് അല്‍താനി ( 61), അല്‍ ഫാലിഹ് എജ്യുക്കേഷണല്‍ ഹോള്‍ഡിംഗിന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ ശൈഖ ഐഷ ബിന്‍ത് ഫാലഹ് അല്‍താനി ( 71) അംവാലിന്റെ സ്ഥാപകയും ചെയര്‍പേഴ്സണും, അല്‍ വാബ് സിറ്റി റിയല്‍ എസ്റ്റേറ്റിന്റെ സ്ഥാപകയും സിഇഒയും, ഇന്‍ജാസ് ഖത്തറിന്റെ സ്ഥാപക ചെയര്‍ പേര്‍സണുമായ ശൈഖ ഹന്നാദി ബിന്‍ത് നാസര്‍ അല്‍ ഥാനി (82) എന്നിവരാണ് 100 ബിസിനസ്സ് വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച ഖത്തറി വനിതകള്‍

Related Articles

Back to top button